Section

malabari-logo-mobile

നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം;എല്ലാ മിശ്രവിവാഹങ്ങളും ലൌ ജിഹാദും ഘര്‍വാപ്പസിമല്ലെ;ഹൈക്കോടതി

HIGHLIGHTS : കൊച്ചി: എല്ലാ മിശ്രവിവാഹങ്ങളും ലൗ ജിഹാദും ഘര്‍വാപ്പസിയും അല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കൂടാതെ മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കണം, പ്രണയത്തിനു...

കൊച്ചി: എല്ലാ മിശ്രവിവാഹങ്ങളും ലൗ ജിഹാദും ഘര്‍വാപ്പസിയും അല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കൂടാതെ മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കണം, പ്രണയത്തിനു അതിര്‍വരമ്പുകള്‍ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. കണ്ണൂര്‍ സ്വദേശി ശ്രുതി, അനീസ് മുഹമ്മദ് എന്നിവരുടെ വിവാഹം സംബന്ധിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയി പരിഗണിക്കവെയാണ് കോടതി ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത്.

ജാതിയും മതവും കണക്കിലെടുത്ത് പ്രണയവിവാഹങ്ങളെ ലൌജിഹാദും ഘര്‍വാപ്പസിയും ആക്കി മാറ്റാനുള്ള ശ്രമം സംസ്ഥാനത്ത് നടക്കുന്നുണ്ട്. നിലവിലുള്ള നിയമവ്യവസ്ഥ പ്രകാരം പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് പരസ്പരം വിവാഹം കഴിക്കുന്നതിന് യാതൊരു തടസ്സങ്ങളുമില്ല.  മതസൌഹാര്‍ദ്ദം നിലനില്‍ക്കുന്നതിന് മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും കോടതി പറഞ്ഞു.

sameeksha-malabarinews

സംസ്ഥാനത്തേ ഏതെങ്കിലും തരത്തിലുള്ള നിര്‍ബന്ധിത മതംമാറ്റ കേന്ദ്രങ്ങളോ മതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുന്ന കേന്ദ്രങ്ങളോ ഉണ്ടെങ്കില്‍ അവ അടച്ചുപൂട്ടണമെന്നും കോടതി ഉത്തരവിട്ടു. ഇത് എല്ലാ വിഭാഗങ്ങള്‍ക്കും ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പൊലീസ് ഇക്കാര്യം അന്വേഷിച്ച് കണ്ടെത്തി കേസെടുക്കണം. കോടതി ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!