ബാര്‍കോഴ അനേ്വഷണ പുരോഗതി അറിയിക്കണം; ഹൈക്കോടതി

Untitled-1 copyകൊച്ചി: ബാര്‍കോഴകേസില്‍ അനേ്വഷണ പുരോഗതി അറിയിക്കണമെന്ന്‌ വിജിലന്‍സിന്‌ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഒരാഴ്‌ചക്കുള്ളില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നാണ്‌ വിജിലന്‍സ്‌ ഡയറക്‌ടര്‍ ആക്‌ടിംഗ്‌ ചീഫ്‌ ജസ്റ്റീസ്‌ അശോക്‌ ഭൂഷണം എ എം ഷെഫീക്കും അടങ്ങിയ ഡിവിഷന്‍ ബഞ്ച്‌ നിര്‍ദ്ദേശം നല്‍കിയത്‌.

വി എസ്‌ സുനില്‍കുമാര്‍ എം എല്‍ എ നല്‍കിയ ഹര്‍ജിയിലാണ്‌ നിര്‍ദ്ദേശം. കോഴ ആരോപണത്തെ കുറിച്ച്‌ പ്രാഥമിക അനേ്വഷണം നടത്താന്‍ 45 ദിവസം അനുവദിച്ചത്‌ നിയമപരമല്ലെന്നും പ്രാഥമിക അനേ്വഷണം പൂര്‍ത്തിയാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്‌.