ഹൈക്കോടതി വളപ്പിലുണ്ടായ സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണത്തിന്‌ എജിയുടെ ശുപാര്‍ശ

Story dated:Thursday July 21st, 2016,12 11:pm

highcour-fightകൊച്ചി: കേരള ഹൈക്കോടതിയിലുണ്ടായ സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്‌ എജി ശുപാര്‍ശ ചെയ്‌തു. അക്രമങ്ങളെ കുറിച്ച്‌ റിട്ട.ജഡിജിയെ കൊണ്ട്‌ അന്വേഷിപ്പിക്കണമെന്നാണ്‌ അഡ്വക്കേറ്റ്‌ ജനറല്‍ സുധാകര്‍ പ്രസാദ്‌ ശുപാര്‍ശ ചെയ്‌തിരിക്കുന്നത്‌. അഭിഭാഷകര്‍ക്കും മാധ്യമപ്രത്തകര്‍ക്കും പോലീസിനും തെറ്റുപറ്റിയതായി എജി പറഞ്ഞു. തെറ്റ്‌ പറ്റിയവര്‍ക്ക്‌ അത്‌ തിരുത്താനുള്ള അവസരമൊരുക്കുമെന്നും എജി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റി വ്യാഴാഴ്‌ച തന്നെ യോഗം ചേര്‍ന്ന്‌ അന്തിമതീരുമാനമെടുക്കുമെന്നും അദേഹം വ്യക്തമാക്കി.

അതെസമയം സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഒരുവിഭാഗം അഭിഭാഷകര്‍ ഇന്ന്‌ ഹൈക്കോടതി നടപടികള്‍ ബഹിഷ്‌ക്കരിക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സമരവുമായി സഹകരിക്കില്ലെന്ന്‌ എറണാകുളം ബാര്‍ അസോസിയേഷന്‍ അറിയിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ്‌ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യുന്നത്‌.

വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ നേരെ അഭിഭാഷകര്‍ അസഭ്യവര്‍ഷം നടത്തുകയും ചെയ്‌തു. സര്‍ക്കാര്‍ പ്ലീഡര്‍ക്കെതിരെ സ്‌ത്രീ പീഡന വാര്‍ത്ത നല്‍കിയതിനാണ്‌ അഭിഭാഷകര്‍ ഹൈക്കോടതി പരിസരത്ത്‌ പ്രശനങ്ങള്‍ സൃഷ്ടിച്ചത്‌.