കുളിമുറിയില്‍ ഒളിക്യാമറ യുവാവിനെ പോലീസ്‌ തിരയുന്നു

പരാതി പരപ്പനങ്ങാടിയിലെ പ്രാദേശിക നേതാവിനെതിരെ
പരപ്പനങ്ങാടി: അയല്‍വാസിയുടെ വീട്ടിലെ കുളിമുറിയില്‍ ഒളിക്യാമറ വെച്ച പ്രദേശിക നേതാവിനെതിരെ പോലീസ്‌ കേസെടുത്തു. പരപ്പനങ്ങാടി ചിറമംഗലം അറ്റത്തങ്ങാടി റോഡില്‍ റഫീഖ്‌(34)നെതിരെയാണ്‌ പരപ്പനങ്ങാടി പോലീസ്‌ കേസെടുത്തിരിക്കുന്നത്‌.
അയല്‍വാസിയുടെ കുളിമുറിയില്‍ കൈ കഴുകാനെന്ന വ്യാജേനെ കയറുകയും അവിടെ പെന്നിന്റെ രൂപത്തിലുള്ള ഒളിക്യാമറ സ്ഥാപിക്കുകയുമായിരുന്നു. വീട്ടിലുള്ള സ്‌ത്രീകളിലൊരാള്‍ കുളിമുറിയില്‍ കയറിയപ്പോഴാണ്‌ ക്യാമറ ശ്രദ്ധയില്‍പ്പെട്ടത്‌. ഇവര്‍ തൊട്ടടുത്ത്‌ താമസിക്കുന്ന പോലീസുകാരനെ വിവരമറിയിക്കുയായിരുന്നു.
ഈ പോലീസുകാരന്റെ നിര്‍ദ്ദേശപ്രകാം പെന്‍ക്യാമറ അതേസ്ഥലത്തുതന്നെ വെച്ച്‌ കാത്തിരിക്കുകയായിരുന്നു. രാത്രിയോടെ ക്യാമറയെടുക്കാനായി പതുങ്ങിയെത്തിയ റഫീഖിനെ പരിസരവാസികള്‍ പിടികുടാന്‍ ശ്രമിച്ചെങ്ങിലും ഇയാള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന്‌ വീട്ടുകാരുടെ പരാതിയില്‍ പരപ്പനങ്ങാടി പോലീസ്‌ കേസെടുത്തു.