Section

malabari-logo-mobile

തിരൂരില്‍ നഴ്‌സിനെ മാനഭംഗപ്പെടുത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

HIGHLIGHTS : തിരൂര്‍:  തിരൂര്‍ മംഗലം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സിനെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 22കാരന്‍ അറസ്റ്റില്‍.

തിരൂര്‍:  തിരൂര്‍ മംഗലം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സിനെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 22കാരന്‍ അറസ്റ്റില്‍. കൂട്ടായി കോതപറമ്പ് അബ്ദുവിന്റെ പുരക്കല്‍ മന്‍സൂര്‍ ആണ് തിരൂര്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 14 തിയ്യതി രാവിലെ ഒമ്പത് മണിക്കാണ് കേസിനാസ്പ്ദമായ സംഭവം. യുവാവ് ഹെല്‍ത്ത് സെന്ററിലെ മുറിക്കുള്ളില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ നഴ്‌സ് മുറിക്ക് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രതിയെ പിടികൂടണമെന്ന് ആവിശ്യപ്പെട്ട് കേരള ഗവ. നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ തിരൂരില്‍ വായമുടിക്കെട്ടി പ്രതിഷേധപ്രകടനവും ധര്‍ണ്ണയും നടത്തിയിരുന്നു. കഴിഞ്ഞ ദിവസം മലപ്പുറത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഈ വിഷയം ഉയര്‍ത്തി നേരിട്ട് നിവേദനം നല്‍കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കിയ പോലീസ് വാക്കാട് ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പിടികുടുകയായിരുന്നു. ഇതിനിടെ ഇയാള്‍ മുന്‍കൂര്‍ജാമ്യത്തിനും ശ്രമിച്ചിരുന്നു.
തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!