ഇറച്ചിക്കോഴിയിലും പക്ഷിപ്പനി

downloadകോട്ടയം: കുമരകം അട്ടീപിടികയില്‍ ഇറച്ചിക്കോഴികളിലും പക്ഷിപ്പനി കണ്ടെത്തി. ഇക്കാര്യം ആരോഗ്യ വകുപ്പ്‌ സ്ഥിരീകരിച്ചു. കുമരകം പക്ഷി സങ്കേതത്തിലെ പക്ഷികളെ നിരീക്ഷിക്കാനും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ അയ്‌മനം, തലയാഴം, വെച്ചൂര്‍, ആര്‍പ്പുക്കര, കുമരകം പഞ്ചായത്തുകളെില്‍ ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാനിര്‍ദേശം മൂന്ന്‌ ദിവസത്തേക്ക്‌ കോഴി, താറാവിറച്ചി വില്‍പ്പനയും ഉപയോഗവും നിരോധിച്ചിരുന്നു.

സംസ്ഥാനത്തെ പക്ഷിപ്പനി തീവ്രതയേറിയതെന്ന്‌ കേന്ദ്രം വിലയിരുത്തിയിരുന്നു. മനുഷ്യരിലേക്ക്‌ പടരാതിരിക്കാന്‍ ജാഗ്രത വേണമെന്ന്‌ കേന്ദ്രം നിര്‍ദേശിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തും. താറാവ്‌ നഷ്ടമായ കര്‍ഷകര്‍ക്ക്‌ സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക കൂട്ടിയിരുന്നു. ചത്തൊടുങ്ങുന്ന താറാവിന്‌ 150 രൂപയും താറാവ്‌ കുഞ്ഞിന്‌ 75 രൂപയും നല്‍കും. മുന്‍കരുതലുകള്‍ ചര്‍ച്ചചെയ്യാനായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ്‌ തീരുമാനം.