ദൗസ കാറപകടം; മരിച്ച കുട്ടിയുടെ പിതാവിനെ കുറ്റപ്പെടുത്തി ഹേമമാലിനി

hemaദില്ലി: ദൗസയില്‍ വെച്ച്‌ ഉണ്ടായ കാറപകടത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ കുറ്റപ്പെടുത്തി നടിയും ബി ജെ പി എംപിയുമായ ഹേമമാലിനി. മരിച്ച പെണ്‍കുട്ടിയുടെ പിതാവ്‌ ഗതാഗത നിയമങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാനാവുമായിരുന്നെന്നാണ്‌ ട്വിറ്ററിലൂടെ ഹേമമാലിനി അപകടത്തെ കുറിച്ച്‌ പ്രതികരിച്ചത്‌.

കുട്ടിയുടെ പിതാവ്‌ ഗതാഗത നിയമങ്ങള്‍ പാലിച്ചിരുന്നെങ്കിലെന്നു ഞാന്‍ ആശിക്കകയാണെന്നും . എങ്കില്‍ ഈ അപകടം ഒഴിവാക്കാമായിരുന്നെന്നും . കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നുമാണ്‌ ഹേമമാലിനി ട്വിറ്ററില്‍ കുറിച്ചത്‌. ഹേമമാലിനി സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ്‌ അപകടം സംഭവിച്ചത്‌. കഴിഞ്ഞ വ്യാഴാഴ്‌ച രാത്രിയാണ്‌ കാറപകടത്തില്‍ ഒരുകുട്ടി മരിക്കുകയും അഞ്ച്‌ പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തത്‌.

ഹേമമാലിനിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കാണിച്ച ജാഗ്രത തന്റെ മകളെ ആശുപത്രിയിലെത്തിക്കാന്‍ കാണിച്ചിരുന്നെങ്കില്‍ മകളുടെ മരണം സംഭവിക്കില്ലായിരുന്നെന്ന്‌ കുട്ടിയുടെ പിതാവ്‌ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അപകടം നടന്ന സമയത്ത്‌ ഡ്രൈവറല്ല ഹേമമാലിനിയാണ വാഹനമോടിച്ചതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞതായും ആരോപണമുണ്ട്‌.