ഹേമമാലിനിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു;ഒരു കുട്ടി മരിച്ചു

hemaജയ്‌പൂര്‍: നടിയും എംപിയുമായ ഹേമമാലിനി സഞ്ചരിച്ച കാര്‍ ജയ്‌പൂരിലെ ദൗസയില്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ഒരു കുട്ടി മരിച്ചു. അപകടത്തില്‍ അഞ്ചുപേര്‍ക്ക്‌ പരിക്കേറ്റു. ഹേമമാലിനി സഞ്ചരിച്ച മേഴ്‌സിഡസ്‌ കാര്‍ മാരുതി ആള്‍ട്ടോയില്‍ ഇടിക്കുകയായിരുന്നു. ആള്‍ട്ടോയിലുണ്ടായിരുന്ന നാലുവയസുകാരിയാണ്‌ മരിച്ചത്‌.

അപകടത്തില്‍ ഹേമമാലിനിക്കും പരുക്കേറ്റു. ഇവരുടെ പരുക്ക്‌ ഗൂരുതരമല്ലെന്ന്‌ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്‌ച രാത്രി 9.30 ഓടെയാണ്‌ അപകടം നടന്നത്‌. സോനം എന്ന പെണ്‍കുട്ടിയാണ്‌ മരിച്ചത്‌. കുട്ടിയുടെ മാതാവും സഹോദരനും പരുക്കേറ്റ്‌ എസ്‌എംഎസ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

കാര്‍ അമിത വേഗതയിലായിരുന്നെന്നും ആള്‍ട്ടോയുടെ ഡ്രൈവറുടെ ശ്രദ്ധക്കുറവാണ്‌ അപകടത്തിന്‌ കാരണമെന്നും പോലീസ്‌ വിശദീകരിച്ചു.