ഹെല്‍മറ്റ് ധരിക്കാത്ത 146 പേര്‍ക്കെതിരെ നടപടി: വാഹന പരിശോധനയില്‍ 1,15,600 പിഴ ഈടാക്കി

മലപ്പുറം: ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നവംബര്‍ 28,29 തീയതികളില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ വിവിധ വകുപ്പുകളിലായി 1,15,600 രൂപ പിഴ ഈടാക്കിയതായി ആര്‍.റ്റി.ഒ. എം.പി. അജിത്കുമാര്‍ അറിയിച്ചു.

സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കാത്ത രണ്ട് വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. 198 ചെക്ക് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി. രണ്ട് പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി. വാഹന പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ആര്‍.റ്റി.ഒ. അറിയിച്ചു.