അമേരിക്കയില്‍ കനത്ത മഞ്ഞുവീഴ്‌ചയും ശീതക്കാറ്റും; മരണം എട്ട്‌

usന്യൂയോര്‍ക്ക്‌: കനത്ത മഞ്ഞുവീഴ്‌ചയിലും ശീതക്കാറ്റും മൂലം അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. അഞ്ചടിയിലേറെ ഉയരത്തിലാണ്‌ പലയിടത്തും മഞ്ഞു മൂടിയിരിക്കുന്നത്‌. ഇനിയും മുന്നടിയോളം കൂടി ഉയരത്തില്‍ മഞ്ഞ്‌ വീഴ്‌ചയുണ്ടാവാന്‍ സാധ്യതയുളളതായാണ്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്‌.

മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന്‌ റോഡ്‌, വിമാന ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്‌. വെള്ളിയാഴ്‌ച പുലര്‍ച്ചവരെ മഞ്ഞുവീഴ്‌ച തുടരുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം ഇറങ്ങിയിട്ടുണ്ട്‌. എറികൗണ്ടില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്‌. ജനങ്ങളോട്‌ വീട്ടില്‍ നിന്ന്‌ പുറത്തിറങ്ങരുതെന്ന്‌ നിര്‍ദേശിച്ചിട്ടുണ്ട്‌.