Section

malabari-logo-mobile

മലപ്പുറത്ത് മഴ വീണ്ടും ദുരന്തം വിതയ്ക്കുന്നു : വീടിനുമേല്‍ മണ്ണിടിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

HIGHLIGHTS : മലപ്പുറം:  മലപ്പുറത്ത് ദുരന്തങ്ങള്‍ സൃഷടിച്ചുകൊണ്ട് മഴയുടെ സംഹാരതാണ്ഡവം കൊണ്ടോട്ടിക്ക് സമീപത്തെ കൈതക്കുണ്ടിനടുത്ത് പൂച്ചാലില്‍ വീടനുമുകളിലേക്ക് മണ്...

മലപ്പുറം:  മലപ്പുറത്ത് ദുരന്തങ്ങള്‍ സൃഷടിച്ചുകൊണ്ട് മഴയുടെ സംഹാരതാണ്ഡവം കൊണ്ടോട്ടിക്ക് സമീപത്തെ കൈതക്കുണ്ടിനടുത്ത് പൂച്ചാലില്‍ വീടനുമുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മൂന്ന് പേര്‍ മരിച്ചു കല്ലാടിപ്പാറയില്‍ അസീസ്, ഭാര്യ സുനീറ, ഇവരുടെ ആറുവയസ്സുകാരനായ മകന്‍ ഉബൈദ് എന്നിവരാണ് മരിച്ചത്.

ഇവരുടെ രണ്ട് കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വീട്ടില്‍ രണ്ട്കിടപ്പുമുറികളാണ് ഉണ്ടായിരുന്നത്. ഇതില്‍ അസീസും ഭാര്യയും ചെറിയ കുട്ടിയും കിടന്ന മുറിയുടെ മുകളിലേക്കാണ് മണ്ണിടിഞ്ഞത്.

sameeksha-malabarinews

മഞ്ചേരി, കുണ്ടോട്ടി നിലമ്പൂര്‍ എന്നിവിടങ്ങളില്‍ ദേശീയ സംസ്ഥാന പാതകളില്‍ വെള്ളം കയറി. ജില്ലയില്‍ കൃഷിയടങ്ങളും ചെറുറോഡുകളും വെള്ളത്തിനടിയിലാണ്

മലപ്പുറത്തിന്റെ മലയോരമേഖലയില്‍ ഇന്ന് മഴ കുറച്ച് കുറഞ്ഞെങ്ങിലും വെള്ളം ഒഴികിവരുന്ന ചാലിയായറും കടലുണ്ടിപ്പുഴയും ഇടനാട്ടിലും തീരപ്രദേശത്തും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കി

മലവെള്ളപ്പാച്ചിലില്‍ താഴ്ന്ന സ്ഥലങ്ങളല്ലാം വെള്ളത്തിനടിയിലാണ്, മലപ്പുറത്ത് ഏഴിടത്ത് ഇന്ന് ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നത് ചാലിയാര്‍ പലയിടത്തും കരകവിഞ്ഞൊഴുകുകയാണ്‌

കടലുണ്ടിപ്പുഴയിലും സ്ഥിതി വ്യത്യസ്ഥമല്ല. പലയിടത്തും കരയോടൊപ്പണ് വെള്ളം ഒഴുകുന്നത്. തീരത്ത് നിന്ന് കൂടുതല്‍ ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!