സംസ്ഥാനത്ത് കനത്തമഴ;ജാഗ്രതാനിര്‍ദേശം;കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന്

തിരുവനന്തപുരം: കേരളത്തില്‍ വ്യാഴാഴ്ചവരെ ശക്തമായ മഴ തുടരും. ശക്തമായ കാറ്റടിക്കാനും സാധ്യതയുള്ളതായി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ജില്ലാകളക്ടര്‍മാര്‍ക്ക് അതീവ ജാഗ്രതാനിര്‍ദേശം നല്‍കി. ദിവസവും 12 മുതല്‍ 20 സെന്റീമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ട്.മഴക്കെടുതികളുടെ ആഘാതം കുറയ്ക്കാന്‍ ജില്ലാതലത്തില്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചു.എല്ലാദിവസവും കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് അയയ്ക്കണം.

മലയോരമേഖലകളിലെ റോഡുകള്‍ക്ക് കുറുകേയുള്ള ചെറിയ ചാലുകളിലൂടെ മഴവെള്ളപാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് തടയണം.മരങ്ങള്‍ക്ക് ചുവട്ടിലും പരിസരത്തും വാഹനം നിര്‍ത്തിയിടുന്നതും ഒഴിവാക്കണം.

സെക്രട്ടേറിയറ്റ്, കളക്ടറേറ്റുകള്‍, താലൂക്ക് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍, ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി എന്നിവരുടെ സേവനം ലഭ്യമായിരിക്കും. തലസ്ഥാനത്തും ജില്ലകളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.സ്റ്റേറ്റ് കണ്‍ട്രേള്‍ റൂം: 1079, 9495323497, 9995378870, 8281737129, 9495482815

കാസര്‍കോഡ്: 9496419781, 0499-4257700, കണ്ണൂര്‍: 9447016601, 0497-2713266, വയനാട്: 9447525745, 04936-204151, കോഴിക്കോട്: 8547950763, 0495-2371002, മലപ്പുറം: 9605073974, 0483-2736320, പാലക്കാട്: 9847864766, 0491-2505309, തൃശൂര്‍: 9446141656, 0487-2362424, എറണാകുളം: 9744091291, 0484-2423513, ഇടുക്കി: 9446151657, 0486-2233111, കോട്ടയം: 9446052429, 0481-2562201, ആലപ്പുഴ: 9496548165, 0477-2238630, പത്തനംതിട്ട: 9946022317, 0468-2322515, കൊല്ലം: 9061346417, 0474-2794002, തിരുവനന്തപുരം: 9495588736, 0471-2730045

ജില്ലകളില്‍നിന്ന് ടോള്‍ ഫ്രീ നമ്പറായ 1077-ലേക്കും വിളിക്കാം. അത്യാഹിതമുണ്ടാകുന്ന സന്ദര്‍ഭത്തില്‍ ഈ നമ്പരുകളില്‍ വിവരമറിയിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു