കേരളത്തില്‍ മൂന്ന് ദിവസം ഇടിയോടുകൂടിയ മഴ പെയ്യും

തിരുവനന്തപുരം: കേരളത്തില്‍ വരുന്ന മൂന്ന് ദിവസം കൂടി ഇടിയോടുകൂടിയ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കേരള തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെതുടര്‍ന്ന് മികച്ച വേനല്‍ മഴ ലഭിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. വടക്കു പടിഞ്ഞാറന്‍ കാറ്റിനും സാധ്യതയുണ്ട്.

കഴിഞ്ഞ രണ്ടു ദിവസം വൈകീട്ടോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍മഴ ലഭിച്ചിരുന്നു. ന്യൂനമര്‍ദ്ദം തുടരുകയാണെങ്കില്‍ ഒരാഴ്ച മഴ നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 ശതമാനം അധികം വേനല്‍ മഴ ഇത്തവണ കേരളത്തില്‍ ലഭിച്ചുകഴിഞ്ഞു.