കേരളത്തില്‍ 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷമെത്തും

Story dated:Tuesday June 7th, 2016,11 20:am

rainതിരുവനന്തപുരം: കേരളത്തില്‍ 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷമെത്തുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിയോടുകൂടിയ കനത്ത മഴയ്‌ക്കാണ്‌ സാധ്യത. തീരദേശമേഖലയില്‍ സുരക്ഷ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്‌.
നേരത്തെ ജൂണ്‍ ഏഴിന്‌ കാലവര്‍ഷമെത്തുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. കേരളം, കര്‍ണാടക, ലക്ഷദ്വീപ്‌ എന്നിവിടങ്ങളിലാണ്‌ ഒരേസമയം കാലവര്‍ഷമെത്തുന്നത്‌.

ഇത്തവണ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കനത്ത വരള്‍ച്ചയാണ്‌ നേരിടേണ്ടി വന്നത്‌. അതെസമയം ഇത്തവണ കനത്ത മഴയായിരിക്കും സംസ്ഥാനത്ത്‌ ലഭിക്കുക എന്നാണ്‌ റിപ്പോര്‍ട്ട്‌. എല്‍ നിനോ പ്രതിഭാസത്തിന്റെ ഫലമായാണ്‌ വരള്‍ച്ച രൂക്ഷമായത്‌. ഇതിനു പകരമായി ലാ നിനോ പ്രതിഭാസമാണ്‌ ഇപ്പോള്‍ അറബിക്കടലില്‍ രൂപപ്പെട്ടിരിക്കുന്നത്‌.