സംസ്ഥാനത്ത്‌ ബുധനാഴ്‌ച വരെ കനത്ത മഴ തുടരും

Story dated:Friday October 9th, 2015,03 42:pm

rain in kerala 1തിരു: സംസ്ഥാനത്ത്‌ പലയിടങ്ങളിലും കനത്ത മഴ തുടുന്നു, നാലു ദിവസം കൂടി മഴ തുടരുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തിപ്പെട്ടതാണ്‌ മഴയ്‌ക്ക്‌ കാരണം. അറബി കടലില്‍ കര്‍ണാടക തീരത്തും ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍ തീരത്തുമാണ്‌ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്‌.

നാളെയും മറ്റന്നാളും കനത്തമഴയായിരിക്കും സംസ്ഥാനത്ത്‌ ലഭിക്കുക. മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ക്ക്‌ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്ത്‌ വ്യാപകമായി കനത്ത മഴയാണ്‌ ലഭിക്കുന്നത്‌.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്‌ത കനത്ത മഴയില്‍ പലയിടത്തും വ്യാപക കൃഷി നാശവും പല വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്‌. മഴ ശക്തമായതോടെ മിക്ക അണക്കെട്ടുകളിലെ ഷട്ടറുകളും തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ നദി തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

സംസ്ഥാനത്ത്‌ ബുധനാഴ്‌ച വരെ കനത്ത മഴ തുടരും

തിരു: സംസ്ഥാനത്ത്‌ പലയിടങ്ങളിലും കനത്ത മഴ തുടുന്നു, നാലു ദിവസം കൂടി മഴ തുടരുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തിപ്പെട്ടതാണ്‌ മഴയ്‌ക്ക്‌ കാരണം. അറബി കടലില്‍ കര്‍ണാടക തീരത്തും ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍ തീരത്തുമാണ്‌ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്‌.