ജമ്മി കാശ്മീരില്‍ വെള്ളപ്പൊക്കം: മരിച്ചവരുടെ എണ്ണം 20 ആയി

KashFloods--621x414ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തുടരുന്ന വെള്ളപൊക്കത്തില്‍ മരിച്ച 17 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 20 ആയി. മണ്ണിനിടയില്‍ കുടുങ്ങി കിടന്ന 17 മൃതദേഹങ്ങളാണ് പുറത്തെടുത്തത്. കഴിഞ്ഞ 28 മണിക്കൂറായി മഴ പെയ്യാത്തതിനാല്‍ ഝലം നദിയിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്.

കശ്മീരിന്റെ പല ഭാഗങ്ങളിലും കെട്ടികിടക്കുന്ന വെള്ളം ഒഴുക്കികളയാനുളള ശ്രമത്തിലാണ് അധികൃതര്‍. വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രതയിലാണ്.

മണ്ണിടിച്ചിലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിന് ദുരന്ത നിവാരണസേന കൂടുതല്‍ യൂണിറ്റുകള്‍ കശ്മീരിലേക്കയച്ചിട്ടുണ്ട്. രാജ്ബാഗ്, കുല്‍ഗാം, പുല്‍വാമ, ബാരാമുള്ള ഉള്‍പ്പെടെയുള്ള ആറ് ജില്ലകളിലാണ് വെള്ളപൊക്കം ഏറെ രൂക്ഷമായിട്ടുളളത്. കുള്‍ഗാമിലെ 100 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇവിടെ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു.

കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ജമ്മു കശ്മീരില്‍ തങ്ങി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ഇന്ന് (31-03-2015) പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക മുന്നിട്ടിറങ്ങാന്‍ പിഡിപി നേതാവ് മെഹബൂബ മുഫ്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.