Section

malabari-logo-mobile

ആരോഗ്യമന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം

HIGHLIGHTS : തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. അനര്‍ഹമായി ചികിത്സാ ആനുകൂല്യം കൈപറ്റിയെന്ന പരാതിയ...

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. അനര്‍ഹമായി ചികിത്സാ ആനുകൂല്യം കൈപറ്റിയെന്ന പരാതിയിലാണ് ഈ അന്വേഷണം. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് പരാതി നല്‍കിയത്.

ചികിത്സാ റീ ഇമ്പേഴ്‌സ്‌മെന്റിനായി വ്യാജ കണക്കുകള്‍ നല്‍കിയെന്നാണ് സുരേന്ദ്രന്റെ ആരോപണം.

sameeksha-malabarinews

28,800 രൂപയ്ക്ക് കണ്ണടവാങ്ങിയെന്നും ഭര്‍ത്താവും മട്ടന്നൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനുമായ കെ.ഭാസ്‌കരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുണ്ടായ അരലക്ഷം രൂപയുടെ ചികിത്സാ ചിലവ് സര്‍ക്കാരില്‍ നിന്നും ഈടാക്കിയെന്നും മന്ത്രി കെകെ ശൈലജയ്‌ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു.

എന്നാല്‍ അനര്‍ഹമായി ആനുകൂല്യങ്ങള്‍ പറ്റിയെന്ന ആരോപണം മന്ത്രി നിഷേധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!