Section

malabari-logo-mobile

വ്യാപാരസ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പിരശോധന

HIGHLIGHTS : കല്‍പകഞ്ചേരി: കല്‍പകഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും കല്‌പകഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിവിധ വ്യാപാര സ്ഥാപനങ്ങളില...

shope  search 2 copyകല്‍പകഞ്ചേരി: കല്‍പകഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും കല്‌പകഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥര്‍ മിന്നല്‍പരിശോധന നടത്തി. പൊതുജനാരോഗ്യത്തിന്‌ ഹാനീകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കുകയും അനധികൃതമായി ഫൂട്ട്‌പാത്തിലേക്കും മറ്റും ഇറക്കി വച്ചിരിക്കുന്ന കച്ചവട സാധനങ്ങള്‍ എടുത്ത്‌ മാറ്റുകയും ചെയതു.

റോഡിലെ പൊതു ഓടയിലേക്ക്‌ മലിനജലം അവശിഷ്ടങ്ങള്‍ എന്നിവ ഒഴുക്കിവിടുന്ന ചിക്കന്‍ സ്റ്റാളുകള്‍ അടച്ചുപൂട്ടുകയും ആയിരം രൂപ പിഴ ചുമത്തുകയും ചെയ്‌തു. ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളില്‍ കുടിവെള്ള സ്രോതസുകള്‍ പരിശോധിച്ച്‌ ഗുണനിവാരം ഉറപ്പുവരുത്തുകയും ചെയ്‌തു.shope search 1 copy

sameeksha-malabarinews

വളവന്നൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ കെ കെ ശ്രീനു, കല്‌പകഞ്ചേരി പോലീസ്‌ എഎസ്‌ഐ എന്‍ ഐ ഉണ്ണികൃഷ്‌ണന്‍, സിവില്‍പോലീസ്‌ ഓഫീസര്‍ ഹരിദാസന്‍, ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ അടാട്ടില്‍ ജബ്ബാര്‍ എന്നിവര്‍ പരിശോധനയ്‌ക്ക്‌ നേതൃത്വം നല്‍കി.

വരും ദിവസങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ ശുചീകരണ ബോധവല്‍ക്കരണ പരിപാടികള്‍ക്ക്‌ തുടക്കം കുറിക്കുകയും അനധികൃതമായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങള്‍ക്കെതിരെയും കര്‍ശന നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന്‌ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ കെകെ ശ്രീനു പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!