ഭഗവത്‌ ഗീത പാഠ്യപദ്ധതിയാക്കിയതിന്‌ പിന്നാലെ ജീന്‍സ്‌ നിരോധനവും

470350-jeansഛണ്ഡിഗഡ്‌: ഹരിയാനയില്‍ പാഠ്യപദ്ധതിയില്‍ ഭഗവത്‌ഗീത ഭാഗമാക്കിയതിന്‌ പിന്നാലെ ബിജെപി സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപികമാര്‍ക്കായി പുതിയ വസ്‌ത്ര നവീകരണവും കൊണ്ടുവരുന്നു. ഇതിന്റെ ഭാഗമായി സ്‌കൂളിലെ അധ്യാപികമാര്‍ ജീന്‍സ്‌ ധരിക്കുന്നത്‌ നിരോധിച്ചിരിക്കുകയണ്‌.

ഹരിയാനയില്‍ യുവതികളായ അധ്യാപികമാരില്‍ ഏറെ പേരും ജീന്‍സ്‌ ധിരച്ചാണ്‌ സ്‌കൂളില്‍ വരുന്നത്‌. എന്നാല്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ മാതൃകയാകണമെന്നും ജീന്‍ ധരിക്കുന്നത്‌ നല്ലതല്ലെന്നുമാണ്‌ വിമര്‍ശനം. ഇവിടെ 50,000 ത്തോളം അധ്യാപകര്‍ 40 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്‌. ഇവരാകട്ടെ ജീന്‍സ്‌ ധരിച്ചാണ്‌ സ്‌കൂളുകളിലെത്താറുള്ളത്‌. വസ്‌ത്രവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ വിദ്യാഭ്യാസ മന്ത്രി രാംബിലാസ്‌ ശര്‍മ്മയുമായി കൂടിക്കാഴ്‌ചയ്‌ക്കൊരുങ്ങുയാണ്‌ അധ്യാപക സംഘടനയായ ഹരിയാന വിദ്യാലയ അധ്യാപക്‌ സംഘ്‌.

അതെസമയം ഒഡീഷ പോലുള്ള സംസ്ഥാനങ്ങളില്‍ അധ്യാപകര്‍ക്ക്‌ സര്‍ക്കാര്‍ യൂണിഫോം നടപ്പില്‍ വരുത്തിയിട്ടുണ്ട്‌. എന്നാല്‍ അധ്യാപക യൂണിഫോം വല്‍ക്കരണത്തിനെതിരെ അധ്യാകര്‍ എതിരാണ്‌.