പരപ്പനങ്ങാടിയില്‍ ഹര്‍ത്താലിനിടെ സംഘര്‍ഷം: പോലീസ്‌ സ്‌റ്റേഷനു മുന്നിലേക്ക്‌ സിപിഎം മാര്‍ച്ച്‌

cpim march copy
പരപ്പനങ്ങാടി :ഹര്‍ത്താലിനിടെ പരപ്പനങ്ങാടിയില്‍ സംഘര്‍ഷം. പോലീസും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ വാഗ്വാദവും ബലപ്രയോഗവും നടന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ സിപിഐഎം പ്രവര്‍ത്തര്‍ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാര്‍ച്ച്‌ നടത്തി.

പരപ്പനങ്ങാടി സിപിഐഎം ലോക്കല്‍കമ്മറ്റി ഓഫീസായ യഞ്‌ജമൂര്‍ത്തിമന്ദിരത്തിനു മുന്നിലിരിക്കുകയായിരുന്ന സിപിഎം അനുഭാവിയായ യുവാവിനെ പരപ്പനങ്ങാടി എസ്‌ ഐ കസറ്റഡിയിലെടുത്തതോടെയാണ്‌ സംഘര്‍ഷത്തിന്‌ തുടക്കമായത്‌ സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാനെത്തിയ സിപിഎം ലോക്കല്‍കമ്മറ്റിയംഗം ആലുങ്ങല്‍ ദേവനെ എസ്‌ഐ കോളറില്‍ പിടിച്ച്‌ പോലീസ്‌ വണ്ടിയില്‍ കയറ്റാന്‍ ശ്രമിക്കുകയും ദേവന്‍ തിരച്ച്‌ എസ്‌ഐയുമായി ബലപ്രയോഗം നടത്തുകയും ചെയ്‌തതോടെ വിഷയം രൂക്ഷമാകുകയായിരുന്നു. ഇതോടെ പ്രകോപിതരായ പ്രവര്‍ത്തകര്‍ പോലീസിന്‌ നേരെ തിരിഞ്ഞു. തുടര്‍ന്ന്‌ എസ്‌ഐയും സംഘവും സ്ഥലത്ത്‌ നിന്ന്‌ പിന്‍വാങ്ങുകയായിരുന്നു.

തുടര്‍ന്ന്‌ കസ്റ്റഡിയിലെടുത്ത ആളെ വി്‌ട്ടുതരണമന്ന്‌ ആവിശ്യപ്പെട്ട്‌ സിപിഎം പ്രവര്‍ത്തകര്‍ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാര്‍ച്ചു നടത്തി. പോലീസ്‌ സ്‌ററേഷനു മുന്നില്‍ കുത്തിയരുന്ന്‌ പ്രതിഷേധം ആരംഭിച്ചു സംഭവമറിഞ്ഞ സ്ഥലത്തെത്തിയ താനൂര്‍ സിഐയുമായി സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ കസറ്റഡിയിലെടുത്തയാളെ ജാമ്യത്തില്‍ വിടുകയായിരുന്നു. ഇതേ തുടര്‍ന്നാണ്‌ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്‌
cpim march copy
ഹര്‍ത്താലിനോടുനുബന്ധിച്ച്‌ ഇന്ന്‌ രാവിലെ റോഡില്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ച കേസിലാണ്‌ യുവാവിനെ അറസ്‌റ്റ്‌ ചെയ്‌തന്നെ ്‌ പോലീസില്‍ പറഞ്ഞു. എന്നാല്‍ ഇന്നലെ വൈകീട്ട്‌ സിപിഎമ്മിന്റെ പ്രതിഷേധപ്രകടനത്തിനിടെ പോലീസുമായുണ്ടായ വാക്തര്‌ക്കത്തിന്റെ പേരില്‍ പോലീസ്‌ ബോധപൂര്‍വ്വം ഇന്നും സംഘര്‍ഷത്തിന്‌ ശ്രമിച്ചതാണെന്ന്‌ സിപിഎം ഏരിയാകമ്മറ്റിയംഗം തുടിശ്ശേരി കാര്‍ത്തികേയന്‍ പറഞ്ഞു.