തിരൂരില്‍ ഹര്‍ത്താലിനെ അനുകൂലിച്ച് യുഡിഎഫ് വാഹനങ്ങള്‍ തടയുന്നു

തിരൂര്‍: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ തിരൂരില്‍ സംഘര്‍ഷം. തിരൂരില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നു. തിരൂര്‍ ആലത്തിയൂര്‍ ഭാഗത്താണ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്യുകയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്യുന്നുണ്ട്.