തിരുവമ്പാടി മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താല്‍

കോഴിക്കോട്: ഗെയില്‍ സമരത്തിനെതിരെ പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച തിരുവമ്പാടിയില്‍ ഹര്‍ത്താല്‍. യുഡിഎഫ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. മലപ്പുറം ജില്ലയിലെ കീഴുപറമ്പ്, അരീക്കോട്, കാവനൂര്‍ പഞ്ചായത്തുകളിലും വ്യാഴാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തതായി സമരസമിതി അറിയിച്ചു.