വയനാട് ഇടുക്കി ജില്ലകളില്‍ ഇന്ന് ഹര്‍ത്താല്‍

harthalകൊച്ചി : കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതനില്‍ പ്രതിഷേധിച്ച് വയനാട,് ഇടുക്കി ജില്ലകളില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍. പാലക്കാട് ജില്ലയിലെ അട്ടപ്പാടി, കണ്ണൂര്‍,മലപ്പുറം ജില്ലകളിലെ മലയോര പ്രദേശങ്ങളിലുമാണ് ഇന്ന് ഹര്‍ത്താല്‍.

ഹര്‍ത്താലിന് ഇടുക്കിയിലും, അട്ടപ്പാടിയിലും മലപ്പുറത്തും കേരളാ കോണ്‍ഗ്രസ്സു#ം, ഹൈറേഞ്ച് സംരക്ഷണ സമിതിയും, കര്‍ഷക കൂട്ടായ്മയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറത്ത് നിലമ്പൂര്‍ മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലും കണ്ണൂരില്‍ കൊട്ടിയൂര്‍, കേളകം, പേരാവൂര്‍ എന്നിവിടങ്ങളിലടക്കം 21 പഞ്ചായത്തുകളിലും പാലക്കാട് അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍.

ശബരിമല തീര്‍ത്ഥാടകരുടെ അവശ്യ സര്‍വ്വീസുകളെ ഇടുക്കി ജില്ലയിലെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം തിങ്കളാഴ്ച സംസ്ഥാനത്തൊട്ടാകെ ഹര്‍ത്താലിന് എല്‍ഡിഎഫ് ആഹ്വാനം ചെയ്തിട്ടുണ്ട്.