സംസ്ഥാനത്ത്‌ ഹര്‍ത്താല്‍ പൂര്‍ണ്ണം: ചിലയിടത്ത്‌ നേരിയ സംഘര്‍ഷം


തിരൂ വെള്ളിയാഴ്‌ച നിയമസഭക്കകത്തും പുറത്തും നടന്ന സംഭവങ്ങളില്‍ പ്രതിഷേഝിച്ച്‌ ഇടതുമുന്നണി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ സംസ്ഥാനത്ത്‌ പൂര്‍ണ്ണം രാവിലെ പൊതുവെ സമാധാനപരമാണ്‌ ഹര്‍ത്താല്‍.
കെഎസ്‌ ആര്‍ടിസി ബസ്സുകളും സ്വകാര്യ ബസ്സുകളും ഓട്ടോ ടാക്‌സികളും സര്‍വ്വീസ്‌ നടത്തുന്നില്ല. സ്വകാര്യവാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊതുവെ തടയുന്നില്ല.
കോഴിക്കോട്ടും പാലക്കാട്ടും ചിലയിടത്ത്‌ കല്ലേറുണ്ടായി പരപ്പനങ്ങാടിയില്‍ ഒരു സിപിഎം പ്രവര്‍ത്തകനെ ലോക്കല്‍കമ്മറ്റി ഓഫീസില്‍ വെച്ച്‌ അറസ്റ്റ്‌ ചെയ്‌തത്‌ സംഘര്‍ഷത്തിനിടയാക്കി. ഇവിടെ പോലീസ്‌ ജീപ്പിന്‌ നേരെ കല്ലേറുണ്ടായി.