ഇടുക്കി വയനാട് ജില്ലകളില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍

കോഴിക്കോട് : കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി വയനാട് ജില്ലകളിലും, കോട്ടയത്തെ 5 പഞ്ചായത്തുകളിലും, മലപ്പുറത്തെ 3 നിയോജക മണ്ഡലങ്ങളിലും, കണ്ണൂരിലെ ആറളത്തും പത്തനംതിട്ടയിലെ റാന്നി,കോന്നി താലൂക്കുകളിലും ശനിയാഴ്ച രാവിലെ 6 മുതല്‍ വൈകീട്ട് ആറ് വരെ എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും.

രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. പാല്‍,പത്രം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവാഹ സംഘത്തേയും , ആശുപത്രിയിലേക്കുള്ള വാഹനങ്ങളും തടയില്ല.

 

 

Related Articles