ഹര്‍ത്താല്‍ : വ്യാപകമായി വാഹനങ്ങള്‍ തടയുന്നു

മലപ്പുറം : എട്ടുവയസ്സുകാരിയായ ആസിഫയെ കൂട്ടബലാത്സംഗം ചെയ്തകൊലപ്പെടുത്തിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പുകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മലബാര്‍ മേഖലയില്‍ പൂര്‍ണ്ണം. മലപ്പുറത്തെ തീരദേശമേഖലയില്‍ കടകളടഞ്ഞുകിടക്കുകയാണ്. വാഹനങ്ങള്‍ ഓടുന്നില്ല.

ദേശീയ പാതയിലും, മഞ്ചേരിയിലും, കൊണ്ടോട്ടിയിലും, പരപ്പനങ്ങാടിയിലും, തിരൂരിലും ഹര്‍ത്താല്‍ അറിയാതെ തുറന്ന പ്രവര്‍ത്തിച്ച കടകള്‍ രാവിലെ തന്നെ അടപ്പിച്ചു. സ്വകാര്യ വാഹനങ്ങളും കെഎസ്ആര്‍ടിസി ബസ്സുകളും തടയുന്നുണ്ട്.

ഹര്‍ത്താല്‍ തുടങ്ങിയ ശേഷം ചെറുപ്പക്കാരടങ്ങിയ സംഘങ്ങള്‍ വ്യാപകമായ രീതിയില്‍ വാഹനങ്ങള്‍ തടയുകയും റോഡില്‍ മാര്‍ഗ്ഗതടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യന്നുണ്ട്. ജനകീയ ഹര്‍ത്താല്‍ എന്ന ബാനര്‍ ഉയര്‍ത്തിയാണ് ഹര്‍ത്താല്‍ നടക്കുന്നത്. ആഹ്വാനം ചെയ്തില്ലെങ്ങിലും ചില സംഘടനകളുടെ പ്രവര്‍ത്തകരുടെ സാനിധ്യം എല്ലാ പ്രകടനങ്ങളിലും ദൃശ്യമാണ്.

Related Articles