ഹരിയാനയില്‍ കാറിനുള്ളില്‍ കൂട്ടബലാല്‍സംഗംത്തിനിരയാക്കിയ യുവതിയെ റോഡില്‍ വലിച്ചെറിഞ്ഞു

നോയിഡ: ഹരിയാനയിലെ സോഹ്നയില്‍ കാറിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്ത യുവതിയെ റോഡിലേക്ക് വലിച്ചെറിഞ്ഞു. ഗുഡ്ഗാവ് സ്വദേശിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ബലാത്സംഗത്തിനുശേഷം യുവതിയെ ഗ്രേറ്റര്‍ നോയിഡക്ക് സമീപമാണ് വലിച്ചെറിഞ്ഞത്.

തിങ്കളാഴ്ച രാത്രി എട്ടോടെ സിഫ്റ്റ് കാറിലെത്തിയ പ്രതികള്‍ യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. പിന്നീട് ഗ്രേറ്റര്‍ നോയിഡയില്‍ കസ്ന പോലീസ് സ്റ്റേഷന് സമീപം റോഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പൊലീസ് കേസെടുത്തു .