നിയമം കൈയിലെടുക്കുന്നവരെ വെറുതെ വിടില്ല; പ്രധാനമന്ത്രി

ദില്ലി: സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീതിന്റെ അനുയായികള്‍ ഹരിയാനയില്‍ നടത്തിയ അക്രമ സംഭവങ്ങളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ആരും നിയമത്തിന് അതീതരല്ലെന്നും ആഘോഷവേളയില്‍ നടക്കുന്ന ആക്രമണങ്ങള്‍ ആശങ്കയുണ്ടാക്കുന്നുവെന്നും മോദി പറഞ്ഞു.

മന്‍ കീ ബാത്തില്‍ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഹരിയാനയില്‍ നടന്ന ആക്രമണ സംഭവങ്ങളില്‍ ആദ്യമായിട്ടാണ് മോദിയുടെ നേരിട്ടുള്ള പ്രതികരണം.

ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ് ബലാല്‍സംഗ കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉത്തരേന്ത്യയിലാകെ സംഘര്‍ഷമുണ്ടായത്.