ഹരിതകേരളം; വിദ്യാര്‍ഥികള്‍ റോഡ് ശുചീകരിച്ചു

കോഡൂര്‍:സംസ്ഥാനത്ത് നടപ്പാക്കിവരുന്ന ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ റോഡ് ശുചീകരിച്ചു. ചെമ്മങ്കടവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ നിന്നും വെസ്റ്റ്‌കോഡൂര്‍ അങ്ങാടിയിലേക്കുള്ള റോഡ് ശുചീകരിച്ചത്.
റോഡിന്റെ ഇരുവശങ്ങളിലെ കുറ്റിക്കാടുകള്‍ വെട്ടിമാറ്റിയും റോഡിലുള്ള കല്ലുകളും പ്ലസ്റ്റിക്കുള്‍പ്പെടെയുള്ള മാലിന്യങ്ങളും നീക്കം ചെയ്തും കുഴികളില്‍ മണ്ണിട്ട്മൂടിയുമാണ് ശുചീകരണം നടത്തിയത്. ഗ്രാമപ്പഞ്ചായത്തംഗം കെ. ഷീന, സ്‌കൂള്‍ യൂണിറ്റ് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എന്‍.കെ. ഹഫ്‌സല്‍ റഹിമാന്‍, യൂണിറ്റ് ലീഡര്‍മാരായ എ.കെ. മുഹമ്മദ് ഷബീര്‍, ഫാത്തിമ ഷെറിന്‍ സഹാന എന്നിവര്‍ നേതൃത്വം നല്‍കി.