Section

malabari-logo-mobile

24 ാംമത് പുരുഷ ഹാന്റ്ബാള്‍ ലോകകപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

HIGHLIGHTS : ദോഹ: 2015 ജനുവരി 15 മുതല്‍ ഫെബ്രുവരി ഒന്നു വരെ ദോഹയില്‍ നടക്കുന്ന പുരുഷന്മാരുടെ 24-ാമത് ഹാന്റ്ബാള്‍ ലോകകപ്പിനുള്ള

downloadദോഹ: 2015 ജനുവരി 15 മുതല്‍ ഫെബ്രുവരി ഒന്നു വരെ ദോഹയില്‍ നടക്കുന്ന പുരുഷന്മാരുടെ 24-ാമത് ഹാന്റ്ബാള്‍ ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ സംഘാടക സമിതി അധ്യക്ഷനായ ശൈഖ് ജൂആന്‍ ബിന്‍ ഹമദ് ആല്‍താനി പരിശോധിച്ചു. ടൂര്‍ണ്ണമെന്റ് നടക്കുന്ന അല്‍സദ്ദ് ഇന്‍ഡോര്‍ സ്റ്റേഡിയം, ലുസൈല്‍ മള്‍ട്ടിപര്‍പ്പസ് ഹാള്‍, ഹാന്റ്ബാള്‍ അസോസിയേഷന്‍ സമുച്ചയം, വിവിധ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയുടെ നിര്‍മാണ പുരോഗതി അദ്ദേഹം വിലയിരുത്തി.
ഇതില്‍ ഹാന്റ്ബാള്‍ അസോസിയേഷന്‍ സമുച്ചയം അന്താരാഷ്ട്ര ഹാന്റ്ബാള്‍ ഫെഡറേഷന്റെ ലോക ക്ലബ്ബ് ചാംപ്യന്‍ഷിപ്പ് (സൂപ്പര്‍ ഗ്ലോബ് 2014) നടത്തി അതിന്റെ കാര്യക്ഷമത തെളിയച്ചതാണ്. ഇവിടെ നിര്‍മിച്ച സൗകര്യങ്ങള്‍ ഇവിടെ മത്സരിക്കാനെത്തിയ ലോകരാജ്യങ്ങളുടെ കളിക്കാരുടേയും പരിശീലകരുടേയും കാണികളുടേയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. അന്താരാഷ്ട്ര നിലവാരമുള്ള കോര്‍ട്ടുകളും മറ്റു സൗകര്യങ്ങളുമാണ് ഇവിടയുള്ളത്. ഈ സമുച്ചയത്തില്‍ ശീതീകരിക്കാനും വെന്റിലേഷനും പരിസ്ഥിതിക്കിണങ്ങുന്ന സുസ്ഥിരമായ ഹരിത സാങ്കേതിക വിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്.
അല്‍സദ്ദ് മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 7,700 പേര്‍ക്ക് സുഖമായിരുന്ന് കളികാണാനുള്ള സൗകര്യമുണ്ട്. ഹാന്റ്ബാളിനു പുറമെ ബാഡ്മിന്റണ്‍, ജിംനാസ്റ്റിക്‌സ് മുതല്‍ ഐസ് ഹോക്കി വരെ കളിക്കാന്‍ സൗകര്യമുണ്ട്. ഈദ് അവധിക്കാലത്തിനു ശേഷം ദേശീയ ടീം ഇവിടെ പരിശീലനം ആരംഭിക്കും.
ഖത്തര്‍ 2015ന്റെ ഏറ്റവും വലുതും മുഖ്യവുമായ വേദി ലുസൈല്‍ മള്‍ട്ടി പര്‍പ്പസ് ഹാളാണ്. 15,300 പേര്‍ക്ക് ഇവിടെ കളി കാണാന്‍ സൗകര്യമുണ്ട്. ഫാന്‍ സോണുകളും മറ്റു അന്താരാഷ്ട്ര സൗകര്യങ്ങളും ഇവിടെയുണ്ട്. ഖത്തറി പരിസ്ഥിതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാണ് രാജ്യത്തെ ഏറ്റവും വലിയ ഈ ഇന്‍ഡോര്‍ സ്റ്റേഡിയം ഒരുക്കിയിരിക്കുന്നത്. ലോകകപ്പിനു വേണ്ട എല്ലാ സൗകര്യങ്ങളും സമയത്തിനു മുമ്പ് തന്നെ പൂര്‍ത്തിയായതില്‍ ശൈഖ് ജുആന്‍ സംതൃപ്തി പ്രകടിപ്പിച്ചു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!