Section

malabari-logo-mobile

ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വാലെ പാര്‍ക്കിംഗ് സംവിധാനങ്ങള്‍ നടപ്പിലാക്കുന്നു.

HIGHLIGHTS : ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വാലെ പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കുന്നു. വിമാനത്താവളത്തിലെത്തുന്ന

doha-airport09ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വാലെ പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കുന്നു. വിമാനത്താവളത്തിലെത്തുന്ന സന്ദര്‍ശകരെയും തുടര്‍ച്ചയായി യാത്ര ചെയ്യുന്നവരെയും ലക്ഷ്യമിട്ടാണ് വാലെ പാര്‍ക്കിംഗ് നടപ്പാക്കുന്നതെന്ന് വിമാനത്താവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.
ടെര്‍മിനലിന് അടുത്തായി പ്രത്യേകം തയ്യാറാക്കിയ സ്ലോട്ടുകളില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്ത് യാത്രക്കാര്‍ക്ക് അധികൃതരെ താക്കോല്‍ ഏല്‍പ്പിക്കാം. പുതിയ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിന്‍െ ഭാഗമായി ചില കമ്പനികളുമായി കരാര്‍ ഉണ്ടാക്കാനും എയര്‍പോര്‍ട്ട് അധികൃതര്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് തെരഞ്ഞെടുത്ത ചില കമ്പനികളുമായി ചര്‍ച്ച തുടരുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. വാലെ പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള പുതിയ സേവനങ്ങള്‍ ഈ വര്‍ഷം തന്നെ നടപ്പാകും. അതേസമയം പുതുതായി ആരംഭിക്കുന്ന മറ്റ് സേവനങ്ങള്‍ എന്തൊക്കെയാണെന്ന വിവരം ഹമദ് ഇന്റര്‍നാഷണര്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇപ്പോള്‍ രണ്ട് വിധത്തിലുള്ള പാര്‍ക്കിംഗ് സംവിധാനമാണുള്ളത്- പണം നല്‍കി കുറഞ്ഞ സമയത്തേക്കുള്ള പാര്‍ക്കിംഗും സൗജന്യമായി ദിവസങ്ങളോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും. മാസത്തില്‍ അഞ്ചും പത്തും തവണ വിമാന യാത്ര ചെയ്യുന്നവരില്‍ നല്ലൊരു ശതമാനവും സ്വന്തം വാഹനമോടിച്ചാണ് എയര്‍ പോര്‍ട്ടിലെത്തുന്നത്. ഇവരില്‍ അധികവും സൗജന്യ പാര്‍ക്കിംഗാണ് തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ടെര്‍മിനലില്‍ നിന്നും ഏറെ ദൂരത്താണ് സൗജന്യ പാര്‍ക്കിംഗിനുള്ള സൗകര്യം. ഇവിടെ വാഹനം പാര്‍ക്ക് ചെയ്യുന്നവരെ ബസുകളില്‍ ടെര്‍മിനലുകളിലെത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!