അശ്ലീലമെന്ന് ആരോപണം ‘ഹലാവത്തു റൂഹ് ‘ സിനിമയുടെ പ്രദർശനം ഖത്തർ നിരോധിച്ചു.

halwet roohഅതിരുവിട്ട അശ്ലീല രംഗങ്ങളുടെ പേരിൽ വിവാദമായ ‘ഹലാവത്തു റൂഹ് ‘ അറബ് സിനിമയുടെ പ്രദർശനം ഖത്തർ നിരോധിച്ചു. അറബ് ലോകത്തെ മുൻനിര ഗ്ലാമർ താരം ഹൈഫ വഹ്ബി വേഷമിട്ട ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ്‌ നടപടി. ദോഹയിൽ പ്രദർശനം നടന്ന മൂന്നു തിയേറ്ററുകളിലും ഇന്നലെ വൈകീട്ടോടെ പ്രദർശനം നിർത്തി വെച്ചു.

അറബ് ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഗ്ലാമർ താരമാണ് ലെബനോൻ കാരിയായ ഹൈഫ വഹ്ബി. മിസ്‌ ലെബനോൻ ആയി തിരഞ്ഞെടുക്കപ്പെട്ട ഇവർ 2022 ൽ ‘ഹൗവെ അൽ സമാൻ ‘ എന്ന ആൽബം പുറത്തുവന്നതോടെ അറബ് യുവത്വത്തിന്റെ ആവേശമായി മാറുകയായിരുന്നു.അതുകൊണ്ട് തന്നെ ഹൈഫ വേഷമിട്ട ആത്മാവിന്റെ മാധുര്യം എന്നർത്ഥം വരുന്ന ഹലാവത്തു റൂഹ് എന്ന ചിത്രം കാണാൻ റിലീസായ ഏപ്രിൽ എട്ടിന് തന്നെ നല്ല തിരക്കാണനുഭവപ്പെട്ടത്. പ്രദർശനം തുടങ്ങി രണ്ടു നാൾ കഴിഞ്ഞപ്പോഴേക്കും സിനിമയിലെ അതിരുവിട്ട അശ്ലീല പ്രകടനങ്ങൾക്കും അധാർമിക സന്ദേശങ്ങൾക്കും എതിരെ കടുത്ത വിമർശനവുമായി സ്വദേശികൾ രംഗത്തെത്തി.

 

സിനിമയുടെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയകളിൽ പ്രതിഷേധം രൂക്ഷമായതോടെയാണ് പ്രദർശനം നിർത്തി വെക്കാൻ ആവശ്യപ്പെട്ട് സെൻസർ ബോഡ് തിയേറ്റർ അധികൃതർക്ക് നിർദേശം നല്കിയത്. ഇതേ തുടർന്നു ദോഹയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്ന ദി മാൾ, ലാൻഡ്മാർക്ക് മാൾ, റോയൽ പ്ലാസ തിയേറ്ററുകൾ ഇന്നലെ വൈകുന്നെരത്തോടെ പ്രദർശനം അവസാനിപ്പിക്കുകയായിരുന്നു. ഖത്തർ സമൂഹം കാത്തു സൂക്ഷിക്കുന്ന ധാർമിക മൂല്യങ്ങൾക്ക് നിരക്കാത്തതും ലജ്ജാവഹവുമായ രംഗങ്ങളാണ് സിനിമയിലുല്ലതെന്നാണ്‌ പ്രതിഷേധക്കാരുടെ ആക്ഷേപം. ഈജിപ്തിലും സിനിമക്കെതിരെ പ്രതിഷേധം ശക്തമായതായി റിപ്പോർട്ട് ഉണ്ട്.ഏറ്റവുമധികം ആരാധകരുള്ള ഗ്ലാമർ താരമാണ് ലെബനോൻ കാരിയായ ഹൈഫ വഹ്ബി. മിസ്‌ ലെബനോൻ ആയി തിരഞ്ഞെടുക്കപ്പെട്ട ഇവർ 2022 ൽ ‘ഹൗവെ അൽ സമാൻ ‘ എന്ന ആൽബം പുറത്തുവന്നതോടെ അറബ് യുവത്വത്തിന്റെ ആവേശമായി മാറുകയായിരുന്നു.അതുകൊണ്ട് തന്നെ ഹൈഫ വേഷമിട്ട ആത്മാവിന്റെ മാധുര്യം എന്നർത്ഥം വരുന്ന ഹലാവത്തു റൂഹ് എന്ന ചിത്രം കാണാൻ റിലീസായ ഏപ്രിൽ എട്ടിന് തന്നെ നല്ല തിരക്കാണനുഭവപ്പെട്ടത്. പ്രദർശനം തുടങ്ങി രണ്ടു നാൾ കഴിഞ്ഞപ്പോഴേക്കും സിനിമയിലെ അതിരുവിട്ട അശ്ലീല പ്രകടനങ്ങൾക്കും അധാർമിക സന്ദേശങ്ങൾക്കും എതിരെ കടുത്ത വിമർശനവുമായി സ്വദേശികൾ രംഗത്തെത്തി. സിനിമയുടെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയകളിൽ പ്രതിഷേധം രൂക്ഷമായതോടെയാണ് പ്രദർശനം നിർത്തി വെക്കാൻ ആവശ്യപ്പെട്ട് സെൻസർ ബോഡ് തിയേറ്റർ അധികൃതർക്ക് നിർദേശം നല്കിയത്.

 

ഇതേ തുടർന്നു ദോഹയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്ന ദി മാൾ, ലാൻഡ്മാർക്ക് മാൾ, റോയൽ പ്ലാസ തിയേറ്ററുകൾ ഇന്നലെ വൈകുന്നെരത്തോടെ പ്രദർശനം അവസാനിപ്പിക്കുകയായിരുന്നു. ഖത്തർ സമൂഹം കാത്തു സൂക്ഷിക്കുന്ന ധാർമിക മൂല്യങ്ങൾക്ക് നിരക്കാത്തതും ലജ്ജാവഹവുമായ രംഗങ്ങളാണ് സിനിമയിലുല്ലതെന്നാണ്‌ പ്രതിഷേധക്കാരുടെ ആക്ഷേപം. ഈജിപ്തിലും സിനിമക്കെതിരെ പ്രതിഷേധം ശക്തമായതായി റിപ്പോർട്ട് ഉണ്ട്.