മിന ദുരന്തത്തില്‍ കോട്ടക്കല്‍ സ്വദേശി നിര്യാതനായി

Untitled-1 copyകോട്ടക്കല്‍:മിന ദുരന്തത്തില്‍ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. കോട്ടക്കല്‍ ചെറുശ്ശോല പൂക്കയില്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹമ്മദ്‌ കുട്ടി(34)യെയാണ്‌ തിരിച്ചറിഞ്ഞത്‌.

റിയാദില്‍ ഡ്രൈവറായി ജോലി നോക്കിയിരുന്ന മുഹമ്മദ്‌ കുട്ടി ഹജ്ജ്‌ കഴിഞ്ഞ്‌ നാട്ടില്‍ വരുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതിനിടെയാണ്‌ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞത്‌.
അപകടവിവരമറിഞ്ഞ ശേഷം ഇദ്ദേഹത്തെകുറിച്ച്‌ വിവരമൊന്നും ലഭിച്ചിരുന്നില്ല.തുടര്‍ന്ന്‌ അന്വേഷണങ്ങള്‍ക്കൊടുവിലാണ്‌മൃതദേഹംതിരിച്ചറിഞ്ഞത്‌. സ്വകാര്യഹജ്ജ്‌ ഗ്രൂപ്പ്‌ വഴി റിയാദില്‍ നിന്നും നാല്‍പതോളം ഹാജിമാരുടെ സംഘത്തിലാണ്‌ മുഹമ്മദ്‌ കുട്ടിയും മിനായിലേക്കു പുറപ്പെട്ടത്‌. സംഭവമറിഞ്ഞ്‌ ഗള്‍ഫില്‍ തന്നെയുള്ള സഹോദരന്‍ സക്കീര്‍ഹുസൈനും മറ്റു ബന്ധുക്കളും മക്കയിലെത്തി. നിസ്‌കാര ശേഷം മയ്യിത്ത്‌ മക്കയില്‍ തന്നെ ഇന്നലെ ഖബറടക്കി.
ഖദീജയാണ്‌ മാതാവ്‌. ഭാര്യ:സമീറ. മക്കള്‍:ശിഫാന്‍,സന. സഹോദരങ്ങള്‍:ഷറഫുദ്ധീന്‍ പൂക്കയില്‍,സക്കീര്‍ ഹുസൈന്‍,അസൈനാര്‍,ഹാജറ.