ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കണം; സുപ്രീംകോടതി

ദില്ലി: ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. കേസ് അന്വേഷണം നടക്കുക വിരമിച്ച ജ.ആര്‍ വി രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കും. ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാനാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിവാഹം റദ്ദാക്കി ഹാദിയയെ വീട്ടുകാരോടൊപ്പം വിട്ട ഹൈക്കോടതി വിധിക്കെതിരെയാണ് ഷഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഹാദിയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ കൈവശം കേസിന്റെ രേഖകളില്ല. സംസ്ഥാന പോലീസാണ് കേസ് അന്വേഷിച്ചത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സിബിഐയോ എന്‍ഐഎയോ കേസ് അന്വേഷിക്കണം. കേസ് ഏറ്റെടുക്കാന്‍ എന്‍ഐഎ തയ്യാറാണെന്നും കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് വ്യക്തമാക്കിയിരുന്നു.

കേന്ദ്ര ഏജന്‍സി വേണമെന്ന ആവശ്യത്തോട് സുപ്രീംകോടതിയും യോജിച്ചു. ഈ കേസ് ഉച്ചയ്ക്ക് രണ്ടുമണിക്ക് കോടതി വീണ്ടും പരിഗണിക്കും.