ഹാദിയ ഡല്‍ഹിയിലെത്തി;നാളെ സുപ്രീംകോടതിയില്‍ ഹാജരാക്കും

ദില്ലി: ഹാദിയയും മാതാപിതാക്കളും ഡല്‍ഹിയിലെത്തി. കേരള ഹൗസില്‍ താമസിക്കുന്ന ഇവര്‍ക്ക് കോരള പോലീസിന്റെയും ഡല്‍ഹി പോലീസിന്റെയും പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്.ഇന്നലെ രാത്രി 9.30ന് ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ഹാദിയെ പോലീസ് സുരക്ഷയോടെ 11 മണിയോടെ കേരള ഹൗസിലെത്തിച്ചു. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി 9.30ന് വിമാനമിറങ്ങിയ ഹാദിയുടെ സുരക്ഷ വിമാനത്താവളത്തിനുള്ളില്‍ വച്ച് തന്നെ ഡല്‍ഹി പോലീസ് ഏറ്റെടുത്തു.

വൈക്കം സ്വദേശിയായ അഖില മതം മാറി ഹാദിയായി പേര് സ്വീകരിക്കുകയും പിന്നീട് ഷഹീന്‍ ജഹാനെ വിവാഹം കഴിക്കുകയും ചെ‌യ്‌ത സംഭവത്തില്‍ ഹാദിയയില്‍ നിന്നും സുപ്രീംകോടതി നാളെ നേരിട്ട് മൊഴിയെടുക്കും.

ഉച്ചയ്ക്ക് 3 മണിയ്ക്ക് മുമ്പ് ഹാദിയെ ഹാജരാക്കാനാണ് അച്ഛല്‍ അശോകനോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്. ഹാദിയയ്ക്ക് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കേരള ഹൗസില്‍ കനത്ത സുരക്ഷയാണ് സജീകരിച്ചിരിക്കുന്നത്.