എച്ച്1 എന്‍ 1 വൈറസ് ബാധ: മാലിദ്വീപിലേക്ക് യാത്രചെയ്യുന്ന ഖത്തറികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ദോഹ: മാലിദ്വീല്‍ എച്ച്1 എന്‍1 വൈറസ് പടരുന്നതായി റിപ്പോര്‍ട്ട്. ഇതെതുടര്‍ന്ന് മാലിദ്വീപിലേക്ക് യാത്ര ചെയ്യുന്ന ഖത്തറികള്‍ക്ക് വിദേശമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

മാലിദ്വീപില്‍ എച്ച് 1 എന്‍ 1 വൈറസ് ബാധയെ തുടര്‍ന്ന് 29-കാരിയായ ഗര്‍ഭിണി മരണമടഞ്ഞിരുന്നു. ഈ വര്‍ഷം ഇതുവരേ അഞ്ച് പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്.

എച്ച് 1 എന്‍ 1 വൈറസ് ബാധകൂടാതെ പനിയും ജലദോഷവും ബാധിച്ചതിനെ തുടര്‍ന്ന് ഈ മാസം നേരത്തേ സ്‌കൂളുകളും സര്‍വകലാശാലകളും അടച്ചിട്ടിരുന്നു. എച്ച് 1 എന്‍ 1 വൈറസ് ബാധയെ തുടര്‍ന്ന് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് മാലിദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയിരുന്നു.