പരപ്പനങ്ങാടിയില്‍ നാടോടികുടുംബങ്ങളെ ആക്രമിച്ചവരെന്ന് സംശയിക്കുന്നവര്‍ കസ്റ്റഡിയില്‍

parappananagdi 2 copyപരപ്പനങ്ങാടി : പരപ്പനങ്ങാടി പഞ്ചായത്ത് ഓഫീസിനു മുന്‍വശത്ത് കിടന്നുറങ്ങിയിരുന്ന മധ്യപ്രേദേശില്‍ നിന്നുള്ള നാടോടി സംഘത്തിലുള്ളവരെ ആക്രമിക്കുകയും സംഘത്തിലെ സ്ത്രീകളെ ആക്രമി്ക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ രണ്ടു പേര്‍ പിടിയിലായതായി സൂചന. രണ്ടു പേരും പരപ്പനങ്ങാടി സ്വദേശികളാണ്
കഴിഞ്ഞ ശനിയാഴ്ച രാത്രി പന്ത്രണ്ടര മണിയോടെയാണ് സ്തീകളും കുട്ടികളുമടങ്ങിയ നാടോടി സംഘത്തിനെ ഒരു സംഘം ആക്രമിക്കാന്‍ ഒരുങ്ങിയത്. പരപ്പനങ്ങാ്ടി റെയില്‍വേ പ്ലടോറ്റ്‌ഫോറത്തിന്റെ പടിഞ്ഞാറ് വശത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ശേഷം എല്ലാവരും ഉറക്കമായപ്പോള്‍ പതിയിരുന്നു സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്തീകളും കുട്ടികളുമടക്കം അലമുറയിട്ട് കരഞ്ഞിട്ടും പിന്‍വാങ്ങാതിരുന്ന സംഘം പിന്നീട് ഓട്ടോ ഡ്രൈവര്‍മാരും രപാലീസുമെത്തിയതോടെ പടിഞ്ഞാറോട്ടുള്ള പ്രയാഗ് തിയ്യേറ്റര്‍ റോഡിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

നാടോടി സംഘമാവട്ടെ ഭയം മൂലം അടുത്ത ദിവസം തന്നെ സ്ഥലം വിടുകയായിരുന്നു.