Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ നടോടികളുടെ വിളയാട്ടം നാട്ടുകാര്‍ക്ക്‌ തലവേദനയാകുന്നു

HIGHLIGHTS : പരപ്പനങ്ങാടി : nadoodiറെയില്‍വേസ്റ്റേഷന്‍ പരിസരത്ത്‌ തമ്പടിച്ചിട്ടുള്ള നാടോടികളുടെ വിളയാട്ടം നാട്ടുകാരില്‍ ആശങ്കയുണര്‍ത്തുന്നു. പല സംഘങ്ങളായി ഇവിടെ...

പരപ്പനങ്ങാടി : nadoodiറെയില്‍വേസ്റ്റേഷന്‍ പരിസരത്ത്‌ തമ്പടിച്ചിട്ടുള്ള നാടോടികളുടെ വിളയാട്ടം നാട്ടുകാരില്‍ ആശങ്കയുണര്‍ത്തുന്നു. പല സംഘങ്ങളായി ഇവിടെയെത്തിയിരിക്കുന്ന ഇവര്‍ കടകളുടെ മുന്നിലും റോഡിനിരുവശത്തുമുള്ള നടപ്പാതയിലും മലമുത്രവിസര്‍ജ്ജനം നടത്തുന്നതും വ്യാപാരികള്‍ക്കും വഴിയാത്രക്കാര്‍ക്കും തലവേദനയായി മാറിയിരിക്കുകയാണ്‌ കൂടാതെ മദ്യപിച്ച്‌ ഇവര്‍ തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങളും അടിപിടിയും പലപ്പോഴും ട്രെയിന്‍യാത്രക്കാര്‍ക്ക്‌ ഭീഷണിയായി മാറിയിരിക്കുകയാണ്‌. പരപ്പനങ്ങാടിയില്‍ വ്യാപകമമായി മോഷണം പെരുകുന്നതും ഇവരെ സംശയദൃഷ്ടിയില്‍ നിര്‍്‌ത്തുന്നു. ചില സാമൂഹ്യദ്രോഹികള്‍ ഈ സംഘത്തിലെ സ്‌ത്രീകളെ അപമാനിക്കാന്‍ രാത്രിയില്‍ ശ്രമിക്കുന്നതും സംഘര്‍ഷത്തിന്‌ ഇടയാക്കാറുണ്ട്‌. പ്ലാറ്റ്‌ ഫോറത്തിന്റെ വടക്ക്‌ ഭാഗത്ത്‌ ഇവര്‍ തമ്പടിച്ച്‌ ഇവര്‍ വൈകുന്നേരമാകുന്നതോടെ മദ്യപിച്ച്‌ തെറിവിളിയും തമ്മില്‍ തല്ലുമുണ്ടാക്കുന്നതോടെ സ്‌ത്രീകളും കുട്ടികളുമടങ്ങിയ ട്രെയിന്‍ യാത്രക്കാര്‍ ഭയപ്പാടോടെയാണ്‌ ഇതിലൂടെ കടന്നുപോകുന്നത്‌്‌

ഇവര്‍ പ്രധാനമായും തമ്പടിച്ചിരി്‌ക്കുന്നത്‌ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോറത്തിലും സ്റ്റേഷന്‌ പിന്‍വശത്തെ വായനശാല പരിസരത്തുമാണ്‌. ഇവരില്‍ ഭൂരിഭാഗവും തമിഴ്‌നാട്‌ സ്വദേശികളാണ്‌. ഒന്നിലധികും സംഘങ്ങള്‍ പരപ്പനങ്ങാടിയിലുണ്ട്‌. ഇവര്‍ക്ക്‌ സംഘത്തലവന്‍മാരുമുണ്ട്‌. പൊതുജനങ്ങളോട്‌ അധികം സംസാരിക്കാനോ ഇടപഴകാനോ തയ്യാറകാത്തവരാണ്‌ ഈ വിഭാഗം.

sameeksha-malabarinews

നേരത്തെ വള്ളിക്കുന്നിലെ കോര്‍പ്പറേഷന്‍ ബാങ്കിന്റെ എടിഎം കൗണ്ടര്‍ തകര്‍ത്ത്‌ കവര്‍ച്ച നടത്താന്‍ ശ്രമിച്ചവരില്‍ പരപ്പനങ്ങാടിയില്‍ തമ്പടിച്ച നാടോടിസംഘത്തില്‍ പെട്ടവരുണ്ടായിരുന്നു. തുടര്‍ന്ന്‌ പോലീസ്‌ നിരീക്ഷണം ശക്തമാക്കയതോടെ ഇവര്‍ ഒഴിഞുപോയതായിരുന്നു.

ഇവരുടെ വിളയാട്ടത്തില്‍ പൊറുതിമുട്ടിയ റെയില്‍വേജീവനക്കാരും പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!