Section

malabari-logo-mobile

ടോം ജോസഫും അഞ്ജുവും അടക്കം 4 പേര്‍ക്ക് ജി വി രാജ പുരസ്‌കാരം

HIGHLIGHTS : തിരു: സംസ്ഥാന സര്‍ക്കാരിന്റെ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രമുഖ വോളിബോള്‍ താരം ടോം ജോസഫും ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജും അടക്കം ഇത്തവണ നാല...

Untitled-1 copyതിരു: സംസ്ഥാന സര്‍ക്കാരിന്റെ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രമുഖ വോളിബോള്‍ താരം ടോം ജോസഫും ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജും അടക്കം ഇത്തവണ നാല് പേര്‍ക്ക് ജി വി രാജ പുരസ്‌കാരം. പുരുഷ വനിതാ വിഭാഗങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതമാണ് ഇത്തവണ അവാര്‍ഡിന് അര്‍ഹരായത്. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ ഒ പി ജെയ്ഷ, ജിബിന്‍ തോമസ് എന്നിവരും സംസ്ഥാന സര്‍ക്കാരിന്റെ ജി വി രാജ പുരസ്‌കാരത്തിന് അര്‍ഹരായി.

മികച്ച പരശീലക പി ടി ഉഷ ഉഷയാണ്. ടിന്റു ലൂക്കയുടെ നേട്ടങ്ങളാണ് ഉഷയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. മാനുവല്‍ ഫെഡറികിന് സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ലഭിച്ചു.

sameeksha-malabarinews

എട്ട് തവണയാണ് ജി വി രാജ അവാര്‍ഡിന് വേണ്ടി ടോം ജോസഫ് അപേക്ഷിച്ചത്. അര്‍ജ്ജുന ലഭിച്ചതിന് പിന്നാലെയാണ് ജി വി രാജ അവാര്‍ഡും ടോമിന് ലഭിക്കുന്നത്.

മികച്ച കായിക അധ്യാപകനുള്ള അവാര്‍ഡ് കോളേജ് വിഭാഗത്തില്‍ കോതമംഗലത്തെ ബാബു പി ടിയും സ്‌കൂള്‍ വിഭാഗത്തില്‍ പാലക്കാട് മുണ്ടൂരിലെ എന്‍ എസ് സിജിനും കരസ്ഥമാക്കി.

മികച്ച കായിക ലേഖകനുള്ള അവാര്‍ഡ് ദീപകയിലെ തോമസ് വര്‍ഗീസിനും മികച്ച ദൃശ്യമാധ്യമപ്രവര്‍ത്തകനുള്ള അവാര്‍ഡ് മലയാള മനോരമയിലെ റിപ്പോര്‍ട്ടര്‍ ടി കെ സനീഷിനും ലഭിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!