ഗുരുവായൂര്‍ ശ്രീകൃഷ്‌ണ കോളേജില്‍ മരം വീണ്‌ വിദ്യാര്‍ത്ഥിനി മരിച്ചു

Untitled-1 copyഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്‌ണ കോളേജില്‍ മരക്കൊമ്പൊടിഞ്ഞ്‌ വീണ്‌ വിദ്യാര്‍ത്ഥിനി മരിച്ചു. ശ്രീകൃഷണ കോളേജിലെ ഒന്നാം വര്‍ഷ എക്കണോമിക്‌സ്‌ ബിരുദ വിദ്യാര്‍ത്ഥിനി ചിറ്റിലപ്പിള്ളി സ്വദേശി അശോകന്റെ മകള്‍ അനുഷ(19)യാണ്‌ മരിച്ചത്‌. അപകടത്തില്‍ അഞ്ച്‌ വിദ്യാര്‍ത്ഥിനികളടക്കെ ആറുപേര്‍ക്ക്‌ പരിക്കേറ്റു. നയന,സുജില, ഹരിത, ശ്രീലക്ഷമി എന്നിരാണ്‌ പരിക്കേറ്റ വിദ്യാര്‍ത്ഥിനികള്‍ ഒരാണ്‍കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്‌. പരിക്കേറ്റ നയനയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്‌. മറ്റ്‌ വിദ്യാര്‍ത്ഥികളെ പ്രാഥമിക ചികിത്സയ്‌ക്ക്‌ ശേഷം വിട്ടയച്ചു.

ഇന്ന്‌ രാവിലെ പത്തുമണിയോടെയാണ്‌ അപകടം സംഭവിച്ചത്‌. കാലിക്കറ്റ്‌ സര്‍വകലാശാല ഡി സോണ്‍ കലോത്സവം നടക്കുന്നതിനിടയിലാണ്‌ അപകടം ഉണ്ടായത്‌. മരച്ചുവട്ടിലിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക്‌ മരകൊമ്പ്‌ കാറ്റില്‍ ഒടിഞ്ഞ്‌ വീഴുകയായിരുന്നു. ഇന്ന്‌ രാവിലെ മുതല്‍ തൃശൂര്‍ ജില്ലയില്‍ ശക്തമായ കാറ്റ്‌ വീശുന്നുണ്ട്‌. ഗ്രൗണ്ടില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന വാഹനങ്ങളും തകര്‍ന്നു. വാഹനങ്ങളില്‍ ആളില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.

കലോത്സവത്തിലെ സ്‌റ്റേജ്‌ ഇതര മത്സരങ്ങളാണ്‌ ശ്രീകൃഷ്‌ണ കോളേജില്‍ നടക്കുന്നത്‌. നാളെ മുതല്‍ സ്‌റ്റേജ്‌ ഇനങ്ങള്‍ നടക്കാനിരിക്കെയാണ്‌ അപകടം. അപകടത്തെ തുടര്‍ന്ന്‌ കലോത്സവം മാറ്റിവെച്ചു.