ഗുരുവായൂര്‍ ക്ഷേത്രം മനുഷ്യ ബോംബ് ഉപയോഗിച്ച് തകര്‍ക്കുമെന്ന് ഭീഷണി

Story dated:Saturday May 20th, 2017,12 11:pm

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മനുഷ്യ ബോംബ് ഉപയോഗിച്ച് തകര്‍ക്കുമെന്ന് ഭീഷണി. ഇന്ന് രാവിലെ എട്ടരയോടെയാണ് ഫോണ്‍ ഭീഷണി ഉണ്ടായത്. മൊബൈല്‍ നമ്പറില്‍ നിന്നാണ് കോള്‍ വന്നത്.

ക്ഷേത്രത്തിലെ അഴിമതിക്കെതിരായ പ്രതിഷേധമെന്ന നിലയിലാണ് ബോംബ് വയ്ക്കുന്നതെന്നു ഭീഷണിയില്‍ പറയുന്നു. വന്ന ഫോണ്‍ നമ്പറടക്കം ദേവസ്വം പോലീസില്‍ പരാതി നല്‍കി.