കഞ്ചാവുമായി വേങ്ങര സ്വദേശി പിടിയില്‍

തിരൂരങ്ങാടി: കഞ്ചാവുമായി വേങ്ങര സ്വദേശി എക്‌സൈസ് പിടിയിലായി. വേങ്ങര വലിയോറ ചിനക്കല്‍ സ്വദേശി പുത്തന്‍പീടിയേക്കല്‍ ബാബു കോയ(45)യാണ് പിടിയിലായത്. ഇയാളില്‍ നിന്നും 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സീജീവ് കുമാര്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ കെ.അഭിലാഷ്, കെ.എസ് സുര്‍ജിത്ത്, സിവില്‍ ഓഫീസര്‍മാരായ പ്രഗേഷ്,ഷിജു, ഡ്രൈവര്‍ ചന്ദ്രമോഹന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles