കഞ്ചാവുമായ് യുവാവ് പിടിയില്‍

തേഞ്ഞിപ്പലം: കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. ചേലേമ്പ്ര പുല്ലുങ്കുന്നില്‍ മണ്ണറാട്ടുപുറായി കുമാരന്റെ മകന്‍ ലാലു(40)വാണ് പിടിയിലായത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം പാണമ്പ്രയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. തേഞ്ഞിപ്പലം അഡി.എസ്.ഐ അബൂബക്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.