ഗള്‍ഫാര്‍ മുഹമ്മദലിക്ക് 15 വര്‍ഷം തടവും 27 കോടി രൂപ പിഴയും ശിക്ഷ

gulfar mohemmedമസ്‌ക്കറ്റ് :ഗള്‍ഫാര്‍ ഗ്രൂപ്പ് മുന്‍ എംഡി ഗള്‍ഫാര്‍ മുഹമ്മദലിയെ ഒമാനില്‍ അഴിമതി കേസില്‍ 15 വര്‍ഷം തടവും 27 കോടി രൂപ പിഴയും ശിക്ഷ വിധിച്ചു 5 കേസുകളിലാണ് മസ്‌കറ്റ് ക്രിമിനല്‍ കോടതിയുടെ വിധി.

ഒമാനിലെ പെട്രോള്ിയം ഉത്പന്നങ്ങളുടെ വിതരണ പൈപ്പ് ലൈന്‍ കരാര്‍ നേടിയെടുക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്ത കേസുകളിലാണ് മുഹമ്മദലിക്കെതിരെ ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴത്തുകയടക്കം 2.4 മില്യണ്‍ ഒമാനി റിയാല്‍ കെട്ടി വെച്ചാണ് മുഹമ്മദലിക്ക് ജാമ്യം അനുവദിച്ചത്.

ഒമാന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതിയിലുളള പെട്രോളിയം ഡെവലപ്പ്‌മെന്റെ ഓഫ് ഒമാനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് കൈക്കുലി നല്‍കിയത് ഈ കേസില്‍ പെട്ട 5 ഉദ്യോഗസ്ഥരും കുറ്റക്കരാണെന്ന് ക്‌ണ്ടെത്തിയിട്ടുണ്ട്.
കൈക്കൂലി വാങ്ങല്‍ അധികാര ദുര്‍വിനിയോഗം, പൊതുപണം അപഹരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്് തടവുശിക്ഷക്ക്ും പിഴക്കും പുറമെ ഇവരെ നാടുകടത്താനും കോടതി വിധിച്ചിട്ടുണ്ട്