പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ട് പരിഗണിക്കുന്നു

പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ട് പരിഗണിക്കാമെന്ന നിലപാടുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കുന്ന കാര്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ കുരുക്കിലേക്ക് പോയ സാഹചര്യത്തിലാണ് പ്രവാസികള്‍ക്കായി ഓണ്‍ലൈന്‍ വോട്ട് പരഗണിക്കാമെന്ന നിലപാടുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്. ലക്ഷകണക്കിന് വരുന്ന പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ട് നടപ്പാക്കുന്നത് പരിഗണിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനകം തന്നെ ഔദേ്യാഗികമായി അറിയിച്ചു കഴിഞ്ഞു. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും അനുകൂലമായ നിലപാടാണുള്ളത്. ഇപ്പോള്‍ നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തന്നെ ഓണ്‍ലൈന്‍ വോട്ട് നടപ്പാക്കാന്‍ കഴിയുമോ എന്ന വിഷയത്തില്‍ വെള്ളിയാഴ്ച തന്നെ അന്തിമ തീരുമാനമുണ്ടാകും.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓണ്‍ലൈന്‍ വോട്ട് വിഷയത്തില്‍ ഇതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ വിദഗ്ദ്ധസമിതിയെ നിയോഗിക്കുമെന്ന് വ്യക്തമക്കിയിട്ടുണ്ട്.

അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നിലപാടില്‍ ഏറെ പ്രതീക്ഷയിലാണ് പ്രവാസികള്‍.