Section

malabari-logo-mobile

പ്രവാസികളുടെയുൾപെടെയുള്ളവരുടെ വിവരങ്ങൾ ശേഖരിക്കാൻ കുടുംബശ്രീയെ ചുമതലപ്പെടുത്തി മന്ത്രി കെ.ടി.ജലീൽ

HIGHLIGHTS : വള്ളിക്കുന്ന്: പ്രവാസികളുടേയും അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന വരുടേയും വിവരങ്ങൾ ശേഖരിക്കാൻ കുടുംബശ്രീയെ ചുമതലപെടുത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ...

vallikkunnu-bakreed-onam-chanthakalude-samsthana-thala-udgadanathinum-vallikkunnu-panjayath-kudumbasree-c-d-s-18-th-varshikagoshavum-manthri-k-t-jaleel-udgadanam-cheyyunnuവള്ളിക്കുന്ന്: പ്രവാസികളുടേയും അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന വരുടേയും വിവരങ്ങൾ ശേഖരിക്കാൻ കുടുംബശ്രീയെ ചുമതലപെടുത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ കെ.ടി ജലീൽ പറഞ്ഞു. അഞ്ചു രൂപ നിരക്കിലായിരിക്കുംഇതിനായി ഇവർക്ക്  നൽകുകയെന്നും മന്ത്രി പറഞ്ഞു. ബക്രീദ്, ഓണം ചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനവും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ പതിനെട്ടാം വാർഷികാഘോഷത്തിന്റെയും ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ലോകത്തിനു തന്നെ മാതൃകയായി കുടുംബശ്രീ വളർന്നു.വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി പേരാണ് കുടുംബശ്രീയെ കുറിച്ചറിയാൻ വരുന്നത്. ആഫ്രിക്കയിലെ എത്യോ പിയയിൽ നിന്ന് കുടുംബശ്രീക്ക് ക്ഷണം കിട്ടിയിട്ടുണ്ട്.കുടുംബശ്രീയെ ശക്തിയെടുത്തുകയാണ് സർക്കാറിന്റെ ലക്ഷ്യം. അതിനു പകരമായി ആര് എന്തൊക്കെ പ്രസ്ഥാനമായി മുന്നോട്ടു വന്നാലും കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ആയിരം കാതം അടുത്തെത്താൻ പോലും കഴിയില്ലെന്നും കേരളത്തിന് അത് ബോധ്യപെട്ടതാണെന്നും മന്ത്രി കെ.ടി ജലീൽ കൂട്ടിച്ചേർത്തു.പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പി.അബ്ദുൽ ഹമീദ് എം.എൽ.എ.അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എൻ ശോഭന, വൈസ് പ്രസിഡന്റ് കെ.എം.പി. ഹൈറൂന്നീസ, ജില്ലാ പഞ്ചായത്തംഗങ്ങളായ എ.കെ.അബ്ദ റഹ്മാൻ, ബക്കർ ചെർന്നൂർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.പ്രഭാകരൻ, ടി.

പ്രീത റാണി, ഗ്രാമ പഞ്ചായത്തംഗങ്ങളായ നിസാർ കുന്നുമ്മൽ, ബിന്ദു, ഇ.ദാസൻ, സി.വി. രുഗ്മിണി, പട്ടയിൽ ബാബു രാജൻ, ഒ.ലക്ഷമി, സി.ഡി.എസ് ചെയർപേഴ്സൺ ഒ.ഷീബ, രാജി, ടി. സുഷിത, രാഷ്ടീയ സാമൂഹ്യ രംഗത്തെ പ്രമുഖർ സംസാരിച്ചു.വിവിധ കലാരൂപങ്ങളും കുടുംബശ്രീ അംഗങ്ങളും അണിനിരന്ന ഘോഷയാത്രയോടെയാണ് മന്ത്രി ഉൾപെടെയുള്ളവരെ വേദിയിലേക്കാനയിച്ചത്.
ഫോട്ടൊ :ബക്രീദ് ഓണം ചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനവും വള്ളിക്കുന്ന് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ വാർഷികവും മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്യന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!