അദ്ധ്യാപികയെ ലൈംഗീകമായി പീഡിപ്പിച്ച പ്രവാസിക്ക്‌ 10 വര്‍ഷം തടവ്‌

ദുബൈ:അദ്ധ്യാപികയെ ലൈംഗീകമായി പീഡിപ്പിച്ച പ്രവാസിക്ക്‌ കോടതി പത്ത്‌ വര്‍ഷത്തെ തടവ്‌ വിധിച്ചു. ബ്രീട്ടീഷ്‌ സ്വദേശിയായ അദ്ധ്യാപികയാണ്‌ പീഡനത്തിന്‌ ഇരയായത്‌. ഫ്‌ളാറ്റിലേക്ക്‌ പോവുകയായിരുന്ന അദ്ധ്യാപികയെ ലിഫ്‌റ്റില്‍ വെച്ച്‌ കണ്ട പ്രതി പിന്‍തുടരുകയും ഇവരുടെ ഫ്‌ളാറ്റില്‍ വെച്ച്‌ പീഡിപ്പിക്കുകയുമായിരുന്നു.

സംഭവ സമയത്ത്‌ അദ്ധ്യാപിക മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. അതെസമയം പ്രതിയായ നൈജീരിയന്‍ യുവാവും അദ്ധ്യാപികയും പരസ്‌പര സമ്മതപ്രകാരം സെക്‌സിലേര്‍പ്പെട്ടതാണെന്ന്‌ പ്രതിഭാഗം വാദിച്ചിരുന്നു. എന്നാല്‍ കുറ്റകൃത്യം നടന്നതായി തെളിവുകള്‍ കോടതിക്ക്‌ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ കോടതി പ്രതിക്ക്‌ ശിക്ഷ വിധിച്ചത്‌.