ഒസിഐ കാര്‍ഡ്‌ നിര്‍ബന്ധമാക്കി; കാര്‍ഡില്ലാത്ത ഇന്ത്യക്കാര്‍ക്ക്‌ പ്രത്യേക വിസ വേണം

സൗദി: യുഎയില്‍ നിന്ന്‌ ഇന്ത്യയിലേക്ക്‌ വരുന്ന ഇന്ത്യന്‍ വംശജര്‍ക്ക്‌ ഒസിഐ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കി. ഈ കാര്‍ഡില്ലാത്തവര്‍ക്ക്‌ ഇന്ത്യയില്‍ പ്രവേശിക്കുന്നതിന്‌ പ്രത്യേക വിസ വേണമെന്ന്‌ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ വംശജരുടെ പേഴ്‌സണ്‍ ഓഫ്‌ ഇന്ത്യന്‍ ഒറിജിനല്‍ കാര്‍ഡുകള്‍ പൂര്‍ണമായും അസാധുവാക്കുന്ന സാഹചര്യത്തിലാണ്‌ ഈ പുതിയ തീരുമാനം അറിയിച്ചിട്ടുള്ളത്‌. ജൂണ്‍ 30 വരെ മാത്രമായിരിക്കും പിഐഒ കാര്‍ഡുകളുടെ കാലാവധി.  ഒസിഐ കാര്‍ഡുകള്‍ ഇല്ലാത്തവര്‍ കാര്‍ഡിനായി അവസാന നിമിഷം വരെ കാത്തുനില്‍ക്കേണ്ട ആവശ്യമില്ലെന്നും കോണ്‍സുലേറ്റ്‌ അറിയിച്ചിട്ടുണ്ട്‌.

ജൂണ്‍ 30 വരെ മാത്രമായിരിക്കും ഇതിന്റെ കാലാവധി. ജൂലൈ 1 മുതല്‍ ഒസിഐ കാര്‍ഡുകള്‍ ഇല്ലാത്ത ഇന്ത്യന്‍ വംശജര്‍ക്ക് ഇന്ത്യയിലേക്ക് പോകണമെങ്കില്‍ പ്രത്യേക വിസ ആവശ്യമാണ്. ദില്ലിയില്‍ നിന്നാണ് കാര്‍ഡ് ഇഷ്യൂ ചെയ്യുന്നത്. പിഐഒ കാര്‍ഡുകള്‍ക്ക് 10 വര്‍ഷമാണ് കാലാവധിയെങ്കില്‍ ഒസിഐ കാര്‍ഡുകള്‍ക്ക് ആജീവനാന്ത കാലാവധിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ ഇന്ത്യക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്. ആറ് മാസത്തില്‍ കൂടുതല്‍ നാട്ടില്‍ തങ്ങിയാല്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുള്ള വ്യവസ്ഥയൊക്കെ ഇതോടെ ഇല്ലാതാകും. പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാഴ്‌ത്തിയിരുന്ന ഒരു പ്രശ്‌നത്തിന്‌ ഇതോടെ തന്നെ പരിഹാരമാവുകയായിരുന്നു.