ഗള്‍ഫില്‍ കൂട്ടമാനഭംഗം കല്‍പകഞ്ചേരി സ്വദേശി പിടിയില്‍

Untitled-2 copyതിരൂര്‍: ജോലി വാഗ്‌ദാനം ചെയ്‌ത്‌ തിരുവനന്തപുരം സ്വദേിശിനിയായ യുവതിയെ വിദേശത്തെത്തിച്ച്‌ അവിടെ വെച്ച്‌ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ ഒരാള്‍കൂടി അറസ്‌റ്റില്‍. കേസിലെ രണ്ടാം പ്രതിയും തിരൂര്‍ കല്‍പ്പകഞ്ചേരി സ്വദേശി സെയ്‌ദ്‌(40) ആണ്‌ പിടിയിലായത്‌. തിരുവനന്തപുരം തമ്പാനൂര്‍ പോലീസാണ്‌ ഇയാളെ അറസ്‌റ്റ്‌ ചെയ്‌തത്‌.

കഴിഞ്ഞ ദിവസം ഈ കേസിലെ ഒന്നാം പ്രതി പിടിയിലായിരുന്നു. ഒരാളെ കുടി പിടികൂടാനുണ്ട്‌ ഇയാള്‍ക്കുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌.