അല്‍ഐനില്‍ കോട്ടക്കല്‍ സ്വദേശി നിര്യാതനായി

അല്‍ഐന്‍: കോട്ടല്‍ സ്വദേശിയായ യുവാവ് അല്‍ഐനില്‍ നിര്യാതനായി. മലപ്പുറം കോട്ടക്കല്‍ സ്വദേശി കുട്ടാട്ടുപാറ കൊല്ലഞ്ചേരി ഫൈസല്‍(40) ആണ് മരിച്ചത്. ഖുവൈതാത്തിലെ പെര്‍ഫ്യൂം കടയില്‍ സെയില്‍സ് മാനായി ജോലി ചെയ്തുവരികയായിരുന്നു. ഫൈസലിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്ന് മാസം മുമ്പ് സന്ദര്‍ശക വിസയിലാണ് ഇവിടെ എത്തിയത്. 12 വര്‍ഷത്തോളം ദുബൈയില്‍ ജോലി ചെയ്തിരുന്നു.

പിതാവ്;അലവി. മാതാവ്:നഫീസ. ഭാര്യ:ആയിഷ.മക്കള്‍:ഫഹ്മിദ,ഫാദിയ,ഫാത്തിമ ഫിദ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ നടന്നുവരുന്നു.